---
title: "കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം ; യുവാവ് മുങ്ങി മരിച്ചു"
english_title: "Accident while bathing with friends; young man drowns to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310702/Accident while bathing with friends; young man drowns to death"
published_at: "2025-08-25T05:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abaa2b3c7ae_1000302979.png"
keywords: []
---

# കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം ; യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** ആലുവ: പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം. വയനാട് സ്വദേശി മുങ്ങി മരിച്ചു.

## Article Content

ആലുവ: പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം. വയനാട് സ്വദേശി മുങ്ങി മരിച്ചു.

മാനന്തവാടി വേമം വലിയ കുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബാണ് (47) മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെ ആലുവ മണപ്പുറം ദേശം കടവിലാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയിൽ കുഴഞ്ഞുപോവുകയായിരുന്നു.

വിവരമറിഞ്ഞ് ആലുവ അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം (യു.കെ സ്കൂബ ടീം) അംഗങ്ങളായ അസ്‌ലം, ലത്തീഫ്, നിസാം, നിയാസ് കപ്പൂരി എന്നിവർ തിരച്ചിൽ നടത്തി.

5.30 ഓടെ കടവിൽ നിന്ന് 30 മീറ്ററിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310702/Accident while bathing with friends; young man drowns to death)